പള്ളിക്കത്തോട് കൊമ്പാറ സെൻ്റ്പീറ്റേഴ്‌സ് സി.എം.സ് ആംഗ്ലിക്കൻ ദേവാലയത്തിൽ ആദ്യ ഫലപ്പെരുന്നാളും കൺവെൻഷനും ഫെബ്രുവരി 22 മുതൽ 26 വരെ

Spread the love

പള്ളിക്കത്തോട് : ആനിക്കാട്, കൊമ്പാറ സെൻ്റ്പീറ്റേഴ്‌സ് സി.എം.സ് ആംഗ്ലിക്കൻ ദേവാലയത്തിലെ ആദ്യ ഫലപ്പെരുന്നാളും കൺവെൻഷനും ഫെബ്രുവരി 22 മുതൽ 26 വരെ.

video
play-sharp-fill

22 ന് വൈകിട്ട് 7 മണിക്ക് മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ: ജോർജ്ജ് ആറ്റിൻകര കൺവൻഷൻ ഉദ്ഘാ ടനം ചെയ്യുകയും പാസ്റ്റർ അനിൽ കൊടിത്തോട്ടം, റവ;ഡോ.ജെയിംസ് മാത്യു വാഴക്കുളം, റവ: ഡോ. ആർ. ബിജുമോൻ തുടങ്ങിയവർ വചന സന്ദേശം നൽകുന്നതുമാണ്.

25 ന് വൈകിട്ട് 7ന് സന്ധ്യാരാധന നടത്തപ്പെടുന്നു. ശിശ്രു ഷകളിൽ ബിഷപ്പ് റൈറ്റ് റവ: ജോർജ്ജ് ആറ്റിൻകര മുഖ്യകാർമ്മികത്വം വഹിക്കുന്നതും റവ: പീറ്റർ സാമുവൽ, ഇവ.ജെ.എം.മാനുവൽ, ഇവ: ഡേവിഡ് സുധാകർ, ഇവ:ജോമോൻ ജോൺ, ബ്രദർ രാജേഷ് എം.എം എന്നിവർ പങ്കെടുക്കുന്നതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26ന് രാവിലെ 6 ന് ആദ്യഫല ശേഖരണവും 10ന് ആരാധനയും, വിശുദ്ധസംസർഗ്ഗ ശിശ്രൂഷയും നടത്തപ്പെടുന്നു. രാത്രി 7ന് ശശി പ്രസാദ്, ഷാജി കീഴൂർ, രാജു പാമ്പാടി എന്നിവരുടെ നേതൃത്വത്തിൽ ഡിവോഷണൽ ഫ്യൂഷൻ നൈറ്റ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.