
തിരുവനന്തപുരം: ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. സമയം ഏകീകരിക്കുകയാണുണ്ടായതെന്നും മന്ത്രി രാജേഷ് കണ്ണൂരില്‍ പറഞ്ഞു.
ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നേരത്തെ തന്നെ രാവിലെ പത്തുമുതല്‍ 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. ടൂറിസം ഡെസ്റ്റിനേഷനുകളില്‍ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളത്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.


