ഇടതുകൈ ഷാളിനുള്ളില്‍ ഒളിപ്പിച്ചു; മലപ്പുറം തിരൂർ ബസ് സ്റ്റാൻഡിൽ തിക്കിനും തിരക്കിനുമിടയിൽ ആരുമറിയാതെ തന്ത്രപ്പൂര്‍വം മാല പൊട്ടിച്ചെടുത്തു; മോഷണത്തില്‍ വഴിത്തിരിവായി ബസ്സിലെ സിസിടിവി ദൃശ്യം

Spread the love

മലപ്പുറം: മലപ്പുറം തിരൂരിൽ ബസ് കയറുന്നതിനിടെ കുട്ടിയുടെ സ്വര്‍ണ മാല മോഷ്ടിച്ചു. ഇന്നലെ രാവിലെ 11ഓടെ ഉണ്ടായ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത് സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ താനൂര്‍ പൊലീസ് കേസെടുത്തു.

video
play-sharp-fill

തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. കുഞ്ഞിനെയും കൂട്ടി വൈരംകോട് വേലയ്ക്ക് പോവുകയായിരുന്നു പരാതിക്കാര്‍. മര്‍ജാൻ എന്നപേരുള്ള ബസില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് മോഷണം. തിക്കു തിരക്കുമുള്ള നേരത്ത് ആരുടെ കണ്ണിലുംപെടാതെയായിരുന്നു മോഷണം. എന്നാല്‍, ദൃശ്യങ്ങള്‍ ബസിന്‍റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

തട്ടമിട്ട രണ്ടു സ്ത്രീകള്‍ തന്ത്രപരമായി കുഞ്ഞിന്‍റെ കഴുത്തില്‍ നിന്ന് മാല മോഷ്ടിക്കുന്നത് കാണാം. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ കയറാനായി നിരവധി പേര്‍ ഡോറിന് സമീപം തിങ്ങി നില്‍ക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ പിന്നില്‍ നിന്ന സ്ത്രീ ഇടതുകൈ ഉപയോഗിച്ച്‌ കുഞ്ഞിന്‍റെ മാല മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അര പവൻ്റെ സ്വര്‍മണാലയാണ് നഷ്ടപ്പെട്ടത്. സമീപത്തൊരു ക്ഷേത്രത്തില്‍ പോയതായിരുന്നു. അവിടെയെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത് . പിന്നാലെ ക്ഷേത്രത്തിലെ സിസിടിവി നോക്കിയെങ്കിലും ഒന്നും വ്യക്തമായില്ല. തുടര്‍ന്നാണ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടത്. അവര്‍ ബസിലെ സിസിടിവി പരിശോധിച്ചു. അതാണ് സംഭവത്തില്‍ വഴിത്തിരിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരുടെ പരാതിയില്‍ താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിക്കും തിരക്കമുള്ള ബസ് സ്റ്റാൻഡുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്നവരെ ചുറ്റപ്പറ്റിയാണ് അന്വേഷണം.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം 👇

https://www.instagram.com/reel/DU5IJMak9sZ/?igsh=dzZoN3Q5MXA2MzBn