
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ കൺസൾട്ടന്റ് ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു.
ഇന്ന് രാവിലെ ഡോക്ടറെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നാലെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
അതേസമയം ഡോക്ടറെ പുറത്താക്കിയതിൽ സന്തോഷമുണ്ടെന്നും തുടർ നിയമനടപടികളുമായി മുൻപോട്ടേക്ക് പോകുമെന്നും കുടുംബം പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘം ഇന്ന് തന്നെ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.



