റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച്‌ അപകടം; ബംഗളൂരുവിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു

Spread the love

ബംഗളൂരൂ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച്‌ അപകടം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ബെംഗളൂരു കെംപഗൗഡ ലേഔട്ടില്‍ താമസിക്കുന്ന യോഗേശ്വരി (27) ആണ് മരിച്ചത്. വെസ്റ്റ് ബെംഗളൂരു രാജാജിനഗറില്‍ ഡോ.രാജ്‌കുമാർ റോഡിലായിരുന്നു അപകടം.

video
play-sharp-fill

ബാങ്കില്‍ നിന്ന് സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി പോയതായിരുന്നു യുവതി. അമിതവേഗത്തില്‍ ബൈക്ക് വരുന്നത് കണ്ട് സുഹൃത്ത് റോഡരികില്‍ നിന്നെങ്കിലും യോഗേശ്വരി വേഗത്തില്‍ റോഡിൻ്റെ മറുവശത്തേക്ക് പോയി. ബൈക്ക് ഇടിച്ച്‌ ദൂരേക്ക് തെറിച്ചുവീണ യോഗേശ്വരിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്, ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക്  (ബുധൻ )12.30 യോടെയാണ് അപകടം നടന്നത്. യോഗേശ്വരിയെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group