എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിള്‍ ഡേ’, സൈക്കിള്‍ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല; പുതിയ നിയമം പ്രഖ്യാപിച്ച്‌ ലക്ഷദ്വീപ്

Spread the love

ലക്ഷദ്വീപില്‍ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി.എല്ലാ ബുധനാഴ്ചകളും ‘നോ വെഹിക്കിള്‍ ഡേ’ ആയി ആചരിക്കാനാണ് തീരുമാനം.

video
play-sharp-fill

ദ്വീപ് നിവാസികള്‍ക്കിടയില്‍ കാല്‍നടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക, വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ മാസം 25-ാം തീയതി മുതല്‍ പുതിയ നിർദ്ദേശം പ്രാബല്യത്തില്‍ വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group