
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തും പയ്യന്നൂരും സിപിഎമ്മിന് വെല്ലുവിളിയായി വിമത ഭീഷണി. മുൻ എംഎല്‍എ പികെ ശശി ഒറ്റപ്പാലത്ത് സിപിഎമ്മിനെതിരെ വിമതനായി മത്സരിക്കുമോ എന്നതാണ് പാർട്ടി നേതൃത്വം ഉറ്റുനോക്കുന്നത്.
ഗ്രൂപ്പിസത്തെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്തായ പികെ ശശി യുഡിഎഫിന്റെ ഭാഗമാകുമെന്ന വാർത്തകളും വരുന്നുണ്ട്
പികെ ശശിയെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാടേ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ പാർട്ടിയിലേക്കൊരു തിരിച്ചുവരവ് ശശിക്ക് അസാധ്യമാണ്. ജില്ലയില്‍ വലിയൊരു വിഭാഗം നേതാക്കള്‍ നിലവിലുള്ള നേതൃത്വത്തിനെതിരെ തിരിഞ്ഞതിന് പിന്നില്‍ പികെ ശശിയാണെന്നാണ് ആരോപണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റപ്പാലം കഴിഞ്ഞാല്‍ സിപിഎമ്മിന് വെല്ലുവിളി ഉയർത്താൻ പോകുന്ന വിമത ഭീഷണി പയ്യന്നൂരിലാകും. രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടർന്ന് പാർട്ടി പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കുമെന്നാണ് വിവരം. വി കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് വിമതരുടെ നീക്കം. യുഡിഎഫ് കുഞ്ഞികൃഷ്ണനെ പിന്തുണക്കാനും സാധ്യതയുണ്ട്.



