പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി സെൽഫി എടുത്ത് വൈറലായി പിന്നാലെ സിനിമയിൽ അവരസരം ; ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജൂനിയർ ആർട്ടിസ്റ്റ് 52 ലിറ്റർ മദ്യവുമായി പിടിയിൽ

Spread the love

മലപ്പുറം : 52 ലിറ്റര്‍ മദ്യവുമായി ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവാവ് പിടിയിൽ.

video
play-sharp-fill

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ‘അൽകു’ എന്ന ഷെഫീഖാണ് എക്സൈസിന്റെ പിടിയിലായത്.

52 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ക്ക് മദ്യ വില്പനയിലൂടെ ലഭിച്ച പേരായിരുന്നു അൽകു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാള്‍ ആദ്യമായി സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു.

ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയില്‍ അവസരം വരുകയായിരുന്നു.

പിന്നീട് അഭിനയിച്ച ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ഇയാൾ ശ്രദ്ധേയനാവുന്നത്.