
പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ രാത്രിയിൽ വനമേഖലയിൽ ഇറക്കിവിട്ടതായി ഗുരുതര പരാതി. പമ്പ–തിരുവനന്തപുരം കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്കെതിരെയാണ് തീർത്ഥാടകർ പരാതി ഉയർത്തിയത്.
പമ്പയിൽ നിന്ന് നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്ത 13 അംഗ സംഘത്തെ സ്റ്റാൻഡിൽ ഇറക്കാതെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള കാട്ടുവഴിയിൽ ഇറക്കിവിട്ടതാണെന്നാണ് ആരോപണം. സംഘത്തിൽ വയോധികരും ഒരു കുഞ്ഞും ഉണ്ടായിരുന്നതായി തീർത്ഥാടകർ പറഞ്ഞു. സംഭവം ഇന്നലെ രാത്രിയിലാണ് നടന്നത്.
തീർത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതും തുടർന്ന് ഇരുട്ടിൽ വഴിയിലൂടെ നടക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏറെ നേരം വനമേഖലയിൽ കാത്തുനിന്നശേഷം സ്വകാര്യ വാഹനം വിളിച്ചുവരുത്തിയാണ് സംഘം യാത്ര തുടർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് പരാതി നൽകുമെന്ന് കൊല്ലം സ്വദേശികളായ തീർത്ഥാടകർ അറിയിച്ചു.



