
ദില്ലി: ദില്ലിയില്‍ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ദില്ലി പോലീസ്. അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമില്‍ നിന്നാണ് കുഞ്ഞിനെ രണ്ട്സത്രീകള്‍ മോഷ്ടിച്ചത്.
അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ നാല്‍പത്കാരിയെ ദില്ലി മീററ്റ് എക്സ്പ്രസ് വേയില്‍ വച്ച് പിടികൂടി. കൂട്ടുപ്രതിയായ 20 കാരി അറസ്റ്റിൽ.


