
എറണാകുളം: മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ‘അല്‍കു’ എന്ന ഷെഫീഖാണ് എക്സൈസിന്റെ പിടിയിലായത്.52 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
എറണാകുളം പ്രദേശത്ത് ആവിശ്യാനുസരണം മദ്യം എത്തിച്ചു നല്‍കുകയായിരുന്നു ഷെഫീഖ് ചെയ്തു കൊണ്ടിരുന്നത്. തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അല്‍കു. അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാള്‍ സിനിമയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അല്‍ക്കു സെല്‍ഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയില്‍ അവസരം വരുകയായിരുന്നു.



