എന്നും പാർട്ടി കുടുംബമാണ്, പാർട്ടി തീരുമാനം അനുസരിക്കും; മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുണ്‍കുമാർ

Spread the love

മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ’ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺകുമാർ. തങ്ങൾ എന്നും കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു.

video
play-sharp-fill

ഇതുവരെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടുമില്ല, എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുൺകുമാർ പറഞ്ഞു. താൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിൻ്റെ തീരുമാനമാണെന്നും അരുൺകുമാർ അഭിപ്രായപ്പെട്ടു.

അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group