
കോഴിക്കോട്: തീപിടുത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും.
ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. നാല് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
നിമിഷങ്ങള്‍ക്കകം തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ തന്നെ പുറത്തെത്തിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിലധികം ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനു പുറമെ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റും സേവനത്തിനെത്തി. ണ്ട് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രിക്കാനായത്.



