പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികള്‍; കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം; പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും

Spread the love

കോഴിക്കോട്: കേരളത്തില്‍ നാളെ റംസാൻ ഒന്ന്.

video
play-sharp-fill

ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാല്‍, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ വ്രതാരംഭം കുറിക്കും. രാത്രി മുതല്‍ പ്രത്യേക നമസ്കാരങ്ങള്‍ തുടങ്ങും.

അതേസമയം, ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു. റംസാനില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കാണ്. വിവിധ ഏജൻസികള്‍ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടവില്‍ കഴിയുന്നവർക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും. ഒമാനില്‍ നാളെയാണ് വ്രതാരംഭം.

സൗദി അറേബ്യയില്‍ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയല്‍ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് (ബുധനാഴ്ച) തുടക്കം കുറിച്ചു.