പ്രണയം തന്നെ ചതിച്ചു: തന്നെ വിഷാദത്തിലേയ്ക്ക് തള്ളിവിട്ട പ്രണയത്തിന്റെ ദുരന്തം തുറന്ന് പറഞ്ഞ് ആൻഡ്രിയ; താൻ പ്രണയിച്ചത് വിവാഹിതനായ ആളെ

Spread the love

സിനിമ ഡെസ്ക്

ചെന്നൈ: പ്രണയം തന്നെ ചതിച്ചതായും , തന്റെ ജീവിതം തകർത്തതായും വ്യക്തമാക്കിയാണ് നടി ആൻഡ്രിയ ജെറെമിയ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു പ്രണയം മൂലം താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറെമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയവും അയാളില്‍ നിന്നും നേരിട്ട പീഡനവും തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട സമയത്തെ കുറിച്ചാണ് ആന്‍ഡ്രിയ വാചാലയായത്. ഒടുവില്‍ തന്റെ വിഷാദരോഗത്തില്‍ നിന്നും ആന്‍ഡ്രിയ കരകയറിയത് ആയുര്‍വേദ ചികിത്സയിലൂടെയാണ്.

ഏറെ നാളുകളായി ഗാനരംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും വിട്ടുനില്‍കുകയായിരുന്നു ആന്‍ഡ്രിയ ജെറെമിയ. അതിനിടെ ബംഗളുരുവില്‍ വച്ച്‌ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ആന്‍ഡ്രിയ തന്റെ മനസ് തുറക്കാന്‍ തീരുമാനിച്ചത്. സംസാരത്തിനിടെ വിഷാദ രോഗത്തെ കുറിച്ചും അതുണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചും അത് താന്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും ആന്‍ഡ്രിയ വിശദീകരിച്ചു.
വിവാഹിതനായ ഒരു വ്യക്തിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഞാന്‍. അയാള്‍ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് നാള്‍ പീഡിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ ആയുര്‍വേദ ചികിത്സകളെയാണ് ഞാന്‍ ആശ്രയിച്ചത്.’ ആന്‍ഡ്രിയ പറഞ്ഞു. വീണ്ടും സിനിമാ രംഗത്തേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആന്‍ഡ്രിയ ഇപ്പോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group