
കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ട്രെയ്ലറും പുറത്തെത്തി.
പ്രതിഛായ എന്നാണ് ചിത്രത്തിന്റെ പേര്. കൊച്ചിയില്‍ നടന്ന ലോഞ്ചിലാണ് ടൈറ്റിലും ട്രെയ്ലറും പുറത്തിറക്കിയത്. മോഹന്‍ലാല്‍ ആയിരുന്നു മുഖ്യാതിഥി.
നിവിന്‍ പോളിയുടെ കരിയറിലെ വേറിട്ട ചിത്രമായിരിക്കും പ്രതിഛായ എന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്ലര്. കേരളത്തില്‍ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എല്‍എല്‍പി എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറെ നാളുകളായി മലയാള സിനിമയില്‍ കാണാത്ത ജോണറാണ് പൊളിറ്റിക്കല്‍ ഡ്രാമ. സിനിമാ ജീവിതത്തിന്റെ അന്‍പതാം വർഷത്തില്‍ ബാലചന്ദ്ര മേനോൻ അതിശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.



