play-sharp-fill
പ്രളയം മുതലെടുക്കാൻ മത പരിവർത്തന മാഫിയ: സോഷ്യൽ മീഡിയയിലും തമ്മിലടി; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തിന് വേണ്ടി തമ്മിലടി

പ്രളയം മുതലെടുക്കാൻ മത പരിവർത്തന മാഫിയ: സോഷ്യൽ മീഡിയയിലും തമ്മിലടി; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തിന് വേണ്ടി തമ്മിലടി

സ്വന്തം ലേഖകൻ

തിരുവല്ല: പ്രളയ ദുരിതാശ്വാസത്തിന്റെ മറവിൽ മതപരിവർത്തനം നടത്തി മുതലെടുക്കാൻ മത പരിവർത്തന മാഫിയ രംഗത്ത്. ഭക്ഷണവും വസ്ത്രവും സഹായവും നൽകാം എന്ന് വാഗ്ദാനം നൽകിയാണ് പ്രളയ ദുരിതത്തിൽപ്പെട്ടവരെ മാഫിയ സംഘം മതം മാറ്റാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ വെണ്‍മണി ആലംതുരുത്ത് കോളനിയിലാണ് ഈ സംഘം ആദ്യം എത്തിയത്. മുപ്പതോളം കാറുകളിലായി എണ്‍പതോളം വരുന്ന സംഘങ്ങളാണ് ഇവിടങ്ങളില്‍ എത്തിയതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ക്രൈസ്തവ മതവുമായി ബന്ധമുള്ള മതപരിവര്‍ത്തന പ്രചാരണ സംഘങ്ങളാണ് ആളുകളുടെ നിസഹായാവസ്ഥ മുതലെടുക്കാന്‍ എത്തിയതെന്നാണ് ആരോപണം.


കോളനിയ്ക്ക് സമീപം പ്രസംഗവും, ലഘുലേഖ വിതരണവും നടത്തിയ പാസ്റ്റര്‍മാരെ ചിലര്‍ ചോദ്യം ചെയ്തു.ഈ സമയത്താണോ ഇത്തരം പ്രചരണമെന്നും പോയി രക്ഷാ പ്രവര്‍ത്തനം നടത്താനും നാട്ടുകാരില്‍ ചിലര്‍ ഇവരോട് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രംഗം വഷളാകുമെന്ന് മനസിലായതോടെ ഇവര്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.
സോഷ്യൽ മീഡിയയിലും പ്രളയത്തിന്റെ പേരിൽ ചേരിതിരിഞ്ഞുള്ള ആക്രമണം നടക്കുകയാണ്. മതവും സമുദായവും മാറ്റി വയ്ക്കണം എന്ന് ഒരുവിഭാഗം ആവശ്യം ഉന്നയിക്കുന്നു. എന്നാൽ ഇതിനിടെ സർക്കാരിന് ദുരിതാശ്വാസ സഹായം നൽകരുത് എന്ന പ്രചാരണവുമായി സംഘ പരിവാർ ഗ്രൂപ്പുകളും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കാൻ ഇടത് – സർക്കാർ അനുകൂല ഗ്രൂപ്പുകളും എത്തിയിട്ടുണ്ട്. ഇതും ഫെയ്സ് ബുക്കിനെ സംഘർഷത്തിലാക്കുന്നു.