ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ പുറത്ത്; മൈറ്റി ഓസീസിനെ മറികടന്ന് സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍

Spread the love

ശ്രീലങ്ക: ട്വന്റി 20 ലോകകപ്പില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരും വമ്പന്‍മാരുമായ ഓസ്‌ട്രേലിയ പുറത്ത്.

video
play-sharp-fill

ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. സിംബാബ്‌വെ, ശ്രീലങ്ക എന്നിവരോട് തോല്‍വി വഴങ്ങിയതാണ് ഓസീസിന് വിനയായത്.

കങ്കാരുക്കള്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഇന്നത്തെ സിംബാബ്‌വെ – അയര്‍ലാന്‍ഡ് മത്സരത്തില്‍ ഐറിഷ് ടീം വിജയിക്കണമായിരുന്നു. എന്നാല്‍ മഴ കാരണം ഈ മത്സരം ഉപേക്ഷിച്ചതോടെയാണ് ഓസീസ് പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പര്‍ എട്ടില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പമാണ് സിംബാബ്‌വെ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് രണ്ടാം ഗ്രൂപ്പില്‍ സ്ഥാനം ഉറപ്പിച്ച ടീമുകള്‍.

നാളെ നടക്കുന്ന പാകിസ്ഥാന്‍ – നമീബിയ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. എന്നാല്‍ ഈ മത്സരത്തില്‍ നമീബിയയാണ് വിജയികളെങ്കില്‍ അമേരിക്ക ആയിരിക്കും സൂപ്പര്‍ എട്ടിലെ അവശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിന് അവകാശികള്‍.