
കണ്ണൂർ: പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങള്‍ എത്താത്തതില്‍ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ തമസ്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പിണായി പറഞ്ഞു. പിണറായി – വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത്.
ഇവിടെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകള്‍ കാണുന്നില്ല. കാണുന്നത് ചില സാമൂഹ്യ മാധ്യമങ്ങളുടെ ക്യാമറകള്‍ മാത്രമാണ്. നേരത്തെ പങ്കെടുത്ത പരിപാടിയിലും മുഖ്യധാര മാധ്യമങ്ങള്‍ വന്നില്ല. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കുകയാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഏതൊരു പരിപാടിയിലും ധാരാളം ദൃശ്യമാധ്യമങ്ങളെ കാണാറുണ്ട്. അത് കാലത്തിന്റെ പ്രത്യേകതയാണ്. ഇന്ന് താൻ പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടിയാണ് ഇത്. ഇവിടെ ചില ക്യാമറകളുണ്ട്. പക്ഷേ ദൃശ്യ മാധ്യമങ്ങളുടെയാണോ എന്ന് സംശയമാണ്.
എന്താണ് അങ്ങനെ വരാൻ കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വൻകിട മാധ്യമങ്ങള്‍ ഉണ്ട്. ഏതെല്ലാം രീതിയില്‍ ജനങ്ങളെ നല്ല കാര്യങ്ങള്‍ അറിയിക്കാതിരിക്കാനാണ് നോക്കുന്നത്. ഇനി വാർത്ത വന്നാല്‍ തന്നെ അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം.
ഇത്തരം ഘട്ടത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവർത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങള്‍ മറച്ച് വെക്കുന്നവ ജനങ്ങളെ അറിയിക്കണമെന്നും” പിണറായി പറഞ്ഞു.



