
കോട്ടയം:ദേശീയപാത 183 യുടെ ഐഡ ജംഗ്ഷൻ മുതൽ 12-ാo മൈൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം പത്ത് മീറ്റർ വീതിയിൽ ആധുനീക നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിനായി 150 കോടി രൂപയുടെ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റിക്ക് സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
നിലവിൽ ആറ് മീറ്റർ വീതിയിലാണ് റോഡിന് ടാറിങ്ങ് ഉള്ളത്. റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതിനോടൊപ്പം ബലക്ഷയമുള്ള കലുങ്കുകൾ പുതുക്കിപണിയുകയും മറ്റുളളവ വീതി കൂട്ടുകയും ചെയ്യും. ആവശ്യമുളള സ്ഥലങ്ങളിൽ റോഡിന് സംരക്ഷണ ഭിത്തിയും നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് മീറ്റർ വീതിയിൽ ടാർ ചെയ്യണമെങ്കിൽ നിലവിലുള്ളറോഡിന്റെ അതിർത്തി അളന്ന് തിരിച്ച് കല്ലുകൾ സ്ഥാപിക്കണം. ഈ പ്രവൃത്തിക്കായി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ദേശീയ പാതാ വിഭാഗം അധികാരികൾ ജില്ലാ കളക്ടർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉടൻ സർവ്വേ നടപടികൾ പൂർത്തിയാക്കുവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
സർവേ പൂർത്തിയാക്കി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന മുറക്ക് ഭരണാനുമതി ലഭിക്കുമെന്നും തുടന്ന് പ്രവൃത്തി ടെൻഡർ ചെയ്ത് നിർമ്മാണം ആരംഭിക്കുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു



