play-sharp-fill
കവളപ്പാറയിൽ പ്രകൃതിയെ പ്രകോപിപ്പിച്ച് ദുരന്തം വിളിച്ചു വരുത്തി: മണ്ണുമാന്തി ഉപയോഗിച്ച് കുന്നിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി; ആഴങ്ങളിൽ ഇപ്പോഴും അൻപത് ജീവനുകൾ

കവളപ്പാറയിൽ പ്രകൃതിയെ പ്രകോപിപ്പിച്ച് ദുരന്തം വിളിച്ചു വരുത്തി: മണ്ണുമാന്തി ഉപയോഗിച്ച് കുന്നിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി; ആഴങ്ങളിൽ ഇപ്പോഴും അൻപത് ജീവനുകൾ

സ്വന്തം ലേഖകൻ

മലപ്പുറം: കവളപ്പാറയിൽ അൻപത് ജീവനുകൾ മണ്ണിനടിയിലാക്കിയത് മനുഷ്യൻ പ്രകൃതിയെ പ്രകോപിപ്പിച്ചതിനെ തുടർന്ന് എന്ന് സൂചന. കവളപ്പാറയിൽ മണ്ണിടിഞ്ഞതിന് മീറ്ററുകൾ മുകളിലായി കുന്ന് ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയിരുന്നു. ഇതാണ് ഇപ്പോൾ അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
അപകടമുണ്ടായതിന് മീറ്ററുകൾ മുകളിലായി  റബ്ബര്‍ കൃഷിക്കായി മലമുകളില്‍ മണ്ണുമാന്തി ഉപയോഗിച്ച്‌ കുന്നിടിച്ച് വ്യാപകമായി കുഴി എടുത്തിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ കുഴിയിൽ മഴ പെയ്ത് വെള്ളം നിറഞ്ഞതോടെയാണ്   കുന്നിടിഞ്ഞ് വരുന്നതിന് കാരണമായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തൈകള്‍ നടാന്‍ കുഴി എടുത്ത സമയത്ത് തന്നെ പ്രതിഷേധിച്ചെങ്കിലും അധികാരികള്‍ ഗൗരവമായി എടുത്തില്ലെന്നും ഇവര്‍ പറയുന്നു.

പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പരാതി നൽകുകയും  അധികൃതര്‍ അവഗണിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറോടക്കം പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റബര്‍തൈകള്‍ പിഴുതെറിഞ്ഞു പോലും നാട്ടുകാര്‍ പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിന് പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

സമാനമായ സാഹചര്യമാണ് വയനാട്ടിലും എന്ന ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. വയനാടന്‍ കുന്നുകളില്‍ റബര്‍ തൈകള്‍ നടാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കുഴികള്‍ എടുക്കുന്നത് വ്യാപകമാണെന്നും ഇവര്‍ പറയുന്നു.

അതേസമയം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഉടന്‍തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതുകൊണ്ട് അപകടങ്ങള്‍ ഉണ്ടായില്ല. ഏകദേശം 150ഓളം പേരാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രാവിലെ 10.30ന് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കുറച്ച്‌ സമയം രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു. പിന്നീട് കനത്ത മഴ കാര്യമാക്കാതെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പലസ്ഥലങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞിട്ടുണ്ട്.