വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളില്‍ അപകടം; കരിങ്കല്ലുമായി വന്ന ടോറസ് ലോറിക്ക് തീപിടിച്ചു; ലോറി ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളില്‍ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറിക്കു തീ പിടിച്ചു.

video
play-sharp-fill

ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. തുറമുഖത്ത് പുലിമുട്ടു നിർമാണത്തിന് കരിങ്കല്ല് എത്തിച്ച്‌ മടങ്ങുകയായിരുന്നു ലോറി.

പോർട്ട് വർക്‌ഷോപ്പിനു മുന്നില്‍ വച്ചാണ് ലോറിയുടെ ക്യാബിന് വശത്തായി തീ കണ്ടത്. തീ പെട്ടന്ന് പടർന്നു കയറി. ഇതോടെ ഡ്രൈവർ ഇടുക്കി സ്വദേശി തേജസ് വാഹനം നിർത്തി പുറത്തേക്ക് ചാടി. ഇതോടെ ആളപായം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടുപിന്നാലെ തുറമുഖത്തുണ്ടായിരുന്ന ഫയർഫോഴ്‌സും തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ വെള്ളം ഒഴിച്ച്‌ തീ നിയന്ത്രിച്ചു. എന്നാല്‍ അപ്പോഴേക്കും ലോറിയുടെ ക്യാബിൻ ഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. കൃത്യസമയത്ത് ചാടാൻ സാധിച്ചതിനാല്‍ ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് ഫയർ ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ സംഭവത്തെ തുടർന്ന് ഇവിടെ വന്നു പോകുന്ന ടിപ്പർ ലോറികളുള്‍പ്പെടെ വാഹനങ്ങളുടെ സുരക്ഷ പരിശോധന കർശനമാക്കിയതായി തുറമുഖ അധികൃതർ അറിയിച്ചു. സർവീസ്, ഫിറ്റ്നസ് എന്നിവയുള്‍പ്പെടെ വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ പരിശോധന നടത്തും. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.