പഞ്ചസാരയുടെ മറവിൽ ലഹരി കടത്ത്:കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി എക്സൈസ്: 10 രൂപയ്ക്ക് കർണാടകയിൽ കിട്ടുന്ന സാധനം കേരളത്തിൽ 100 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.

Spread the love

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വൻ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി.
എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

video
play-sharp-fill

സംഭവത്തില്‍ പൊള്ളാച്ചി റെഡിയന്നൂര്‍ ചെലന്തിയമ്മന്‍ കോവില്‍ സ്ട്രീറ്റിനടുത്തുള്ള അര്‍ത്തുമാര്‍ പാളയം സ്വദേശി കാളി മുത്തു കുമാര്‍ (41) അറസ്റ്റിലായിട്ടുണ്ട്.

ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാനെത്തിയപ്പോള്‍ വണ്ടിയില്‍ പഞ്ചസാര ലോഡ് എന്നാണ് ഇയാള്‍ പറഞ്ഞത്. കര്‍ണാടക രജിസ്ട്രേഷൻ നമ്പറുള്ള ലോറിയില്‍ ഡ്രൈവറായ കാളി മുത്തുകുമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പഞ്ചസാരയുടെ തരിപോലും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡ് മുഴുവൻ നിരോധിത പുകയില ഉല്‍പ്പന്നങ്ങളായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് മുത്തങ്ങ ചെക്പോസ്റ്റില്‍ പരിശോധന നടത്തിയതെന്നാണ് വിവരം.

കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കേന്ദ്രങ്ങളില്‍ നിന്ന് പത്ത് രൂപ നിരക്കില്‍ വാങ്ങുന്ന ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയ ശേഷം 40 മുതല്‍ 100 രൂപ വരെ ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റ് വഴിയുള്ള വൻ കടത്ത് പിടികൂടാനായ സന്തോഷത്തിലാണ് ഉദ്യോഗസ്ഥർ.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എവിടെ നിന്നാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതെന്നും എവിടേക്ക് കൊണ്ടുപോകാനായിരുന്നു ലക്ഷ്യമെന്നും ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.