play-sharp-fill
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാരിന് സഹായവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ; വെള്ളവും ഭക്ഷണവും എത്തിച്ചത് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിൽ

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാരിന് സഹായവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ; വെള്ളവും ഭക്ഷണവും എത്തിച്ചത് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിൽ

സ്വന്തം ലേഖകൻ

കോട്ടയം: അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാർ ആദ്യം ആശ്രയിച്ചത് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനെ. അസോസിയേഷന്റെ നേതൃത്വത്തിൽ റെഡി ടു ഈറ്റ് ഭക്ഷണമാണ് ക്യാമ്പുകളിൽ എത്തിച്ച് നൽകിയത്. സാധാരണക്കാർ അടക്കമുള്ളവർ ക്യാമ്പുകളിലേയ്ക്ക് മാറിയപ്പോൾ എത്തിച്ചു നൽകാൻ ഭക്ഷണം ഉണ്ടായിരുന്നില്ല ജില്ലാ ഭരണകൂടത്തിന്റെ കയ്യിൽ. ഇതേ തുടർന്നാണ് ഇവർ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഹോട്ടൽ ആൻഡ് റസ്റ്റന്റ്് അസോസിയേഷനെ സമീപിച്ചത്.
കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളിലും എല്ലാ ദിവസവും എല്ലാ നേരവും ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. ഇത്തരത്തിൽ മാതൃകാ പരമായി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇക്കുറിയും ഭക്ഷണം വിതരണം ചെയ്യാൻ അധികൃതർ അസോസിയേഷനെ തന്നെ സമീപിച്ചത്.
ജില്ലാ കളക്ടറും കോട്ടയം നഗരസഭ സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ശനിയാഴ്ചയാണ് ആദ്യം അസോസിയേഷനെ സമീപിച്ചത്. തുടർന്ന് നഗരപരിധിയിലുള്ള ക്യാമ്പുകളിലേയ്ക്കുള്ള ഭക്ഷണവും കുപ്പി വെള്ളവും അസോസിയേഷൻ അംഗങ്ങൾ അയച്ചു നൽകി. തുടർന്ന് ഞായറാഴ്ചയും ഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം അസോസിയേഷനെ തന്നെ ഏൽപ്പിക്കുകയായിരുന്നു.