
കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരില്‍ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേല്‍പ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്.
ആക്രമണത്തില്‍ വി ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


