
കടുത്തുരുത്തി: കടുത്തുരുത്തി ടൗൺ ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ബൈപാസിന്റെ അവസാനഘട്ട നിർമ്മാണത്തിനായി 9.67 കോടി രൂപയാണു ചെലവഴിക്കുന്നത്.
റോഡ് ബലവത്താക്കാനുള്ള ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഈമാസം അവസാനത്തോടെ ബിറ്റുമിന് മെക്കാഡം ജോലികളും മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിന് കോൺക്രീറ്റ് ടാറിംഗും പൂർത്തിയാക്കും.
സംരക്ഷണഭിത്തി നിർമ്മാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജംഗ്ഷനുസമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമ്മാണം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബിഎം ആൻഡ്ബി സി ടാറിംഗ്, റോഡിന്റെ ഇരുവശവും ബലപ്പെടുത്തുന്നതിനുള്ള നിർമ്മാണ ജോലികൾ എന്നിവ ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ പണികളും ഉൾപ്പെടുത്തിയാണ് അന്തിമ എസ്റ്റിമേറ്റിന് രൂപം നല്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി ഐടിസി ജംഗ്ഷൻ മുതൽ ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള 1.5 കിലോമീറ്റർ നീളത്തില് 14 മീറ്റർ വീതിയിലാണ് ബൈപാസ് നിർമ്മിക്കുന്നത്. 25.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക.
കോട്ടയം – എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന ബൈപാസിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ടൗണിൽ പ്രവേശിക്കാതെ പോകാനാകുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.



