സ്വര്‍ണവിലയില്‍ ആശ്വാസം ; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ (17/02/2026)ഇന്നത്തെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ (17/02/2026)ഇന്നത്തെ സ്വർണ വില.

video
play-sharp-fill

പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി.

ഇന്നലെ 1,14,720 രൂപയായിരുന്നു പവന്‍ വില.തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വര്‍ണവിലയിലെ ഇടിവിന് പിന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന് 1,17,760 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായിരുന്നു ഇത്. പിന്നീട് 1,07,920ലേക്ക് താഴ്ന്നതിനു ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴെയെത്തി. 90 ഡോളര്‍ ഇടിഞ്ഞ് 4951 ഡോളറാണ് നിലവിലെ വില. വെള്ളി 2.65 ശതമാനം ഇടിഞ്ഞ് 75.35 ഡോളറിലാണ് വ്യാപാരം തുടരുന്നത്.