
കുമരകം: മദ്യലഹരിയിൽ വീട്ടിലും പോലീസ് സ്റ്റേഷനിലും ബഹളം . ഒടുവിൽ പോലീസ് സ്റ്റേഷനു മുന്നിൽ കിടന്ന് പ്രതിഷേധം.
ഇന്നലെ വൈകിട്ട് കുമരകത്താണ് ഒരു മദ്യപൻ പ്രശ്നമുണ്ടാക്കിയത്.
വീട്ടിൽ വഴക്കുണ്ടാക്കിയ യുവാവിനെ സഹികെട്ട് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. കുമരകം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.സ്റ്റേഷനിൽ എത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ തട്ടിക്കയറ്റം.
മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പോലീസ് സ്റ്റേഷനിലെത്തിച്ച് സദുപദേശം നൽകി പറഞ്ഞയയ്ക്കു കയായിരുന്നു പോലീസിന്റെ ഉദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ തന്റെ ഇരുചക്ര വാഹനം കൂടി വിട്ടു നൽകണമെന്നായിരുന്നു യുവാവിന്റെ പിടിവാശി. മദ്യലഹരിയിൽ നിൽക്കുന്ന യുവാവിന് ഇരുചക്ര വാഹനം തിരിച്ചു നൽകിയാൽ അതും കുഴപ്പമാകും. ഇയാൾ അപകടത്തിൽപ്പെട്ടാൽ പോലീസും കുടുങ്ങും.
വാഹനം വിട്ടു നൽകാൻ പോലീസ് വിസമ്മതിച്ചതാണ് യുവാവിനെ പ്രകോപിച്ചത്. ഇതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ യുവാവ് വട്ടം കിടന്ന് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഒടുവിൽ അനുനയിപ്പിച്ച് പറഞ്ഞയച്ചതോടെയാണ് പോലീസിന് തലവേദന മാറിക്കിട്ടിയത്



