
തിരുവനന്തപുരം: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുരുക്കായി ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മൊഴി. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ല .
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമില്ല. സ്വർണക്കൊള്ളയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ജയശ്രീ മൊഴി നല്‍കി. ഇഡി ഇന്നും ജയശ്രീയെ ചോദ്യം ചെയ്യും.
കേസില്‍ മുൻകൂർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി മുൻകൂർ ജാമ്യം നേരത്തെ തള്ളിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ.
ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീ മിനുട്സില്‍ തിരുത്തല്‍ നടത്തിയെന്നതാണ് കണ്ടെത്തല്‍. ചെമ്പ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നായിരുന്നു ഇവർ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജയശ്രീയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്

Whatsapp Group 1 | Whatsapp Group 2 |Telegram Group


