
മലപ്പുറം : പൂക്കോട്ടുംപാടത്ത് വിനോദയാത്രയ്ക്കിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി യുവാവ് മരിച്ചു.
പുതിയക്കോട് ഊട്ടുപുറത്ത് ഗോപാലകൃഷ്ണന്റെയും പരേതയായ സുശീലയുടെയും മകൻ ശിവപ്രസാദ് (34) മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് ശിവപ്രസാദും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്തെത്തിയ സംഘം രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിവപ്രസാദിന് പെട്ടെന്ന് ഛർദ്ദിൽ അനുഭവപ്പെടുകയും, തുടർന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിടുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.



