തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; ഇന്നോവയില്‍ നിന്ന് പിടികൂടിയത് 300 കിലോയിലേറെ കഞ്ചാവ്; യുവാവ് പിടിയില്‍

Spread the love

തിരുവനന്തപുരം: പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍.

video
play-sharp-fill

പാപ്പനംകോട് ഇന്നോവ കാറില്‍ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സല്‍ ആണ് പിടിയിലായത്.

നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അടുത്തിടെ തിരുവനന്തപുരത്ത് നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്സല്‍ നേരത്തെയും ചില കേസുകളില്‍ പ്രതിയായിരുന്നു എന്നാണ് വിവരം. കഞ്ചാവും കാറും മറ്റൊരാള്‍ക്ക് നല്‍കാൻ കാത്തുനില്‍ക്കവേയാണ് പിടിയിലായത്.