
ദില്ലി: സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന് എന്ന പ്രചാരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി.


