
കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
പഠനവിശ്യത്തിനായി വരികയായിരുന്നു യുവതി. ചെറുതോണി – എറണാകുളം റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസ്സിനുള്ളില്‍ വച്ചാണ് ഇയാള്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്.
ഉടൻ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടർന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


