കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പ്രേംകുമാർ; പോസ്റ്റര്‍ പുറത്തുവിട്ട് സംഘാടകര്‍

Spread the love

കോട്ടയം: കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സംസ്ഥാന ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായെത്തുമെന്ന് വിവരം.

video
play-sharp-fill

നാളെ കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുകയെന്നാണ് വിവരം. നാളെ വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയില്‍ പ്രേംകുമാർ പങ്കെടുക്കുമെന്ന് സാംസ്‌കാരിക സമിതി ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രേംകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.