ഏന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവീസ് കോച്ചിംഗ് പ്രവർത്തനം ആരംഭിച്ചു ; കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ. ആർ ഉദ്ഘാടനം ചെയ്തു

Spread the love

ഏന്തയാർ: ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിച്ചു.

video
play-sharp-fill

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  അജയ് കെ. ആർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ വലിയ സ്വപ്നങ്ങൾ കാണാനും അതിനായി നിരന്തരമായ പരിശ്രമം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. ലക്ഷ്യബോധവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ഉയരവും കൈവരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജർ  ജോസഫ് എം. കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ് പോലുള്ള ഉയർന്ന മത്സരപരീക്ഷകളിൽ മുന്നേറാനുള്ള ആത്മവിശ്വാസവും മാർഗ്ഗനിർദേശവും നൽകുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ പ്രധാനാധ്യാപകൻ ജോസ് ജോസഫ്, സിവിൽ സർവീസ് പ്രോഗ്രാം കോർഡിനേറ്റർമാരായ കൊച്ചുറാണി അലക്സ്‌ ഫെബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.