play-sharp-fill
ചെങ്ങന്നൂരിൽ വീണ്ടും പ്രളയപ്പേടി: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; നദികൾ കരകവിഞ്ഞ് ഒഴുകി തുടങ്ങി; ആശങ്ക വേണ്ടെന്നും സുരക്ഷിത സ്ഥാനത്തേയ്ക്കു മാറണമെന്നും സർക്കാർ

ചെങ്ങന്നൂരിൽ വീണ്ടും പ്രളയപ്പേടി: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; നദികൾ കരകവിഞ്ഞ് ഒഴുകി തുടങ്ങി; ആശങ്ക വേണ്ടെന്നും സുരക്ഷിത സ്ഥാനത്തേയ്ക്കു മാറണമെന്നും സർക്കാർ

സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ആദ്യ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ കനത്ത മഴയിൽ മുങ്ങി ചെങ്ങന്നൂരും പരിസരവും. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അടിയന്തര സാഹചര്യങ്ങൾ മുന്നിൽ കണ്ട് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയെങ്കിലും പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്നും മാറാൻ തയാറായില്ല. ഇനിയും മാറാൻ തയാറാകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പമ്പ, അച്ചൻകോവിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയത്. കഴിഞ്ഞ പ്രളയം കനത്ത നാശം വിതച്ച പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നൂറുകണക്കിന് വീടുകളിലും ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളം കയറി.
പ്രദേശത്തെ 24 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോൾ രണ്ടായിരത്തിൽ അധികം ആളുകൾ അഭയം തേടിയിട്ടുണ്ട്. രാത്രിയിൽ കൂടുതൽ ഒഴുകിയെത്തിയാൽ യുദ്ധകാലടിസ്ഥാനത്തിൽ ആളുകളെ ഒഴുപ്പിക്കാനാണ് നിർദ്ദേശം. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്, ഐടിബിപി സേനാംഗങ്ങൾ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് ഇതുവരെ 60 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വൻ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. വീണ്ടും ഉരുൾപൊട്ടിയതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. രണ്ട് ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഡാമുകളിലേയ്ക്കുള്ള നീരൊഴുക്ക് ശക്തമാണ്. പമ്പാതീരത്തെ ജനവാസ കേന്ദ്രങ്ങളിൽ തിട്ടയിടിയലും വ്യാപകമാണ്. മഴയ്ക്ക് നേരിയ ശമനമായെങ്കിലും പമ്പയിലും അച്ഛൻ കോവിലാറിലും ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നുണ്ട്.
നദി തീരങ്ങളിലെ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. താഴൂർക്കടവിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. മൂഴിയാർ സംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മന്ത്രി കെ. രാജു സംഭരണി സന്ദർശിച്ചു. പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാര്യമായ കൃഷിനാശം ഉണ്ടായി.
രാത്രിയിൽ വെള്ളം കൂടുതൽ ഒഴുകി എത്തിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കാനാണ് നിർദ്ദേശം. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്, ഐടിബിപി സേനാംഗങ്ങൾ ചെങ്ങന്നൂരിൽ ക്യാമ്ബുചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു. പമ്ബ, അച്ചൻകോവിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ എത്രയും പെട്ടന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.