കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനത്തിൻ്റെയും പള്ളം ഡിസ്ട്രിക്ട് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പരുത്തുംപാറ കവലയിൽ സ്നേഹ സാഹോദര്യ ജ്വാല സംഘടിപ്പിച്ചു; പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനത്തിൻ്റെയും പള്ളം ഡിസ്ട്രിക്ട് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് പരുത്തുംപാറ കവലയിൽ സ്നേഹ സാഹോദര്യ ജ്വാല സംഘടിപ്പിച്ചു.

video
play-sharp-fill

പള്ളം ഡിസ്ട്രിക്ട് ഓർഗനൈസർ റെനോഷ് റെജി സ്വാഗതം ആശംസിച്ചു. പള്ളം ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ. ഇട്ടി ഇട്ടി അധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു.

എ പി ഷിഫർ മൗലവി അൽ കൗസരി, കുറിച്ചി സദൻ, ഫാ. ഇട്ടി തോമസ് എന്നിവർ മതസൗഹാർദ്ദ സന്ദേശം നൽകി. വന്ദ്യ ജോസഫ് റമ്പാൻ ഓ ഐ സി ആശംസ അറിയിച്ചു. കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് കെൽവിൻ റ്റി വർഗീസ് മതമൈത്രി പ്രാർത്ഥന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനം സെക്രട്ടറി കുമാരി നേഹിത മോൾ എസ് എ നന്ദി അറിയിച്ചു.