‘സിപിഎം മുറിവേല്‍പ്പിച്ചു, അധിക്ഷേപിച്ചു’; നടൻ പ്രേംകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്

Spread the love

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ക്ഷണനം.

video
play-sharp-fill

നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രേംകുമാറിനെ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/100004942988972/posts/pfbid02WueSjE7FfQud6eJHHnjgNJLjvTDApGv61WwAKft1GPvCPEhQrUaSsTnzp4RwbowZl/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം അധിക്ഷേപിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോണ്‍ഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

 

പ്രേംകുമാറിന് കുടംബത്തിലേക്ക് സ്വാഗതം. നടൻ പ്രേംകുമാർ കെ.എസ്.യു പ്രവർത്തകനായിരുന്നപ്പോഴും പിന്നീട് ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും എക്കാലവും എന്‍റെ ഉറ്റ സുഹൃത്തായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 1985-ല്‍ ചെമ്പഴന്തി എസ്.എൻ കോളജില്‍ ആർട്ട്സ്ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാർത്ഥിയായി പ്രേംകുമാർ മത്സരിച്ചിരുന്നു. 1991-ല്‍ സഖാവ് പി. കഷ്ണപിള്ളയെക്കുറിച്ച്‌ പി.എ. ബക്കർ സിനിമയെടുത്തപ്പോള്‍ പ്രേംകുമാറിനെ നായകനാക്കി. സ്വിച്ച്‌ഓണ്‍ കർമ്മം നടത്തിയത് ഇ.എം.എസ് ആയിരുന്നു. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും സിനിമ റിലീസായില്ല. സിനിമയെക്കുറിച്ച്‌ അക്കാലത്തുതന്നെ ഞാൻ ബക്കറുമായും പ്രേംകുമാറുമായും ചർച്ച ചെയ്തിരുന്നു.

 

സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാൻ നിർബന്ധിതനായ പ്രേംകുമാർ ക്രമേണ ഇടതുപക്ഷ സഹയാത്രികനായി. കോടിയേരി ബാലകൃഷ്ണനാണ് പ്രേംകുമാറിനെ ക്ഷണിച്ചു വരുത്തി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനാക്കിയത്. പിന്നീട് ചെയർമാനാക്കി. അകാരണമായാണ് പ്രേംകുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കിയത്. എന്‍റെ അറിവില്‍ പ്രേംകുമാർ രാഷ്ട്രീയ സ്വഭാവമില്ലാത്ത തികഞ്ഞ കലാകാരനാണ്. ഒരു അധികാര ദുർമോഹിയോ ഭാഗ്യാന്വേഷിയോ അല്ല. ഏതു കാര്യത്തിലും നിലപാടും അഭിപ്രായവുമുള്ള ഉത്തമവ്യക്തിയാണ്. സി.പി.എം അധിക്ഷേപിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോണ്‍ഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു- ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.