
തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിധി പറയല്‍ നാളെ.
തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറയുക.
തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഹർജിയിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം.
3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷൻസ് കോടതി മരവിപ്പിച്ചിരുന്നു.
മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തി എന്നതാണ് കേസ്.



