അന്യഗ്രഹ ജീവികളുണ്ടന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ:”അവ യഥാർത്ഥമാണ്, പക്ഷേ ഞാൻ അവരെ കണ്ടിട്ടില്ല”: ഭൂമിക്കടിയില്‍ അന്യഗ്രഹജീവികളെ സൂക്ഷിക്കുന്ന രഹസ്യ താവളങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു:അമേരിക്കൻ പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കാം,” ഒബാമ പറഞ്ഞു.

Spread the love

ന്യുയോർക്ക്: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച്‌ തനിക്കുള്ള വിശ്വസം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ.
എന്നാല്‍ അത്തരം ജീവികള്‍ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബർ ബ്രയാൻ ടൈലർ കോവനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

video
play-sharp-fill

അന്യഗ്രഹജീവികളെ നെവാഡയിലെ അതീവ രഹസ്യ സ്വഭാവമുള്ള ‘ഏരിയ 51’ (Area 51) എന്ന സൈനിക താവളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന തരത്തില്‍ പ്രചാരത്തിലുള്ള അഭ്യൂഹങ്ങള്‍ ഒബാമ തള്ളിക്കളഞ്ഞു. അവിടെ ഭൂമിക്കടിയില്‍ അന്യഗ്രഹജീവികളെ സൂക്ഷിക്കുന്ന രഹസ്യ താവളങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

“അവ യഥാർത്ഥമാണ്, പക്ഷേ ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ല്‍ ഒളിച്ചിരിക്കുകയല്ല. അവിടെ ഭൂഗർഭ സൗകര്യമില്ല. അമേരിക്കൻ പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കാം,” ഒബാമ പറഞ്ഞു.
നെവാഡയില്‍ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമാണ് ഏരിയ 51. അന്യഗ്രഹ ജീവികളെയോ അവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സർക്കാർ അവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപും പലതവണ അന്യഗ്രഹജീവികളെക്കുറിച്ച്‌ ഒബാമ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്. 2021-ല്‍ ഒരു ടെലിവിഷൻ പരിപാടിയില്‍ സംസാരിക്കവേ, അന്യഗ്രഹജീവികളെക്കുറിച്ച്‌ പരസ്യമായി പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കള്‍ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കല്‍ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ രേഖകളിലുള്ള അജ്ഞാത വസ്തുക്കളുടെ ദൃശ്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പിന്നീട് ഉറപ്പിച്ചു പറഞ്ഞു. ഇത്തരം കാഴ്ചകളെക്കുറിച്ചുള്ള ഗവണ്‍മെന്റ് രേഖകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ക്കിടയില്‍ ഈ വിഷയത്തിലുള്ള താല്‍പ്പര്യം വർദ്ധിച്ചിട്ടുണ്ട്.
2021-ല്‍ ആകാശത്തിലൂടെ മിന്നല്‍ വേഗത്തില്‍ പറക്കുന്ന ചില വസ്തുക്കളുടെ മൂന്ന് വീഡിയോകള്‍ പെന്റഗണ്‍ പുറത്തുവിട്ടിരുന്നു.

അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഔദ്യോഗികമായ വെളിപ്പെടുത്തലുകള്‍ ഉടൻ ഉണ്ടായേക്കാമെന്നാണ് പല ഗവേഷകരും കരുതുന്നത്. പ്രപഞ്ചത്തില്‍ നാം തനിച്ചല്ലെന്ന് ഒരു അമേരിക്കൻ പ്രസിഡന്റ് തന്നെ ലോകത്തോട് വിളിച്ച്‌ പറയുന്ന കാലം വിദൂരമല്ലെന്ന് ഡോക്യുമെന്ററി സംവിധായകൻ ഡാൻ ഫറാ അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഒബാമയുടെ വെളിപ്പെടുത്തല്‍.