
കൊച്ചി: ഫുട്ബോള്‍ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം.
ആലുവ കുട്ടമ്മശ്ശേരി തുരുത്തിക്കാട് പടിഞ്ഞാറെ ആനിക്കാട് വീട്ടില്‍ അലി (53) ആണ് മരിച്ചത്. കുട്ടമ്മശ്ശേരി പന്തലമാവുങ്കല്‍ കവലയിലുള്ള ഫുട്ബോള്‍ ടർഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


