
കോട്ടയം: ശബരിമലയിലെ സ്വര്ണകൊള്ളയ്ക്കു പിന്നാലെ അയ്യപ്പ സംഗമത്തിന്റെ മറവില് കോടികളുടെ വെട്ടിപ്പ് നടത്തിയ ഉത്തരവാദിത്വമേറ്റ് ദേവസ്വം മന്ത്രി വി.എന്.വാസവന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം, നിയോജക മണ്ഡലം, ജില്ലാതലത്തില് അനിശ്ചിതകാല സമരം ആരംഭിക്കാന് ഐഎന്ടിയുസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
17നു പഞ്ചായത്തുതലത്തില് പന്തം കൊളുത്തി പ്രകടനവും 18ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില് സായാഹ്ന ധര്ണയും 20ന് ഏറ്റുമാനൂരിലെ എംഎല്എ ഓഫീസിലേക്ക് മാര്ച്ചും ധര്ണയും നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 24ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് പാലായില് സ്വീകരണം നല്കുന്നതിനും നിയോജക മണ്ഡലം കേന്ദ്രങ്ങളില് റീജണല് കമ്മിറ്റികളുടെ നേതൃത്വത്തില് സ്വീകരണം നല്കുന്നതിനും തൊഴില് മേഖലയിലെ പ്രതിസന്ധികളുടെ നിവേദനം പ്രതിപക്ഷ നേതാവിനു സമര്പ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഎന്ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.വി. മനോജ്, ഡിസിസി ജനറല് സെക്രട്ടറി അക്കരപ്പാടം ശശി, ജില്ലാ ഭാരവാഹികളായ സഖറിയാസ് സേവ്യര്, പി.എച്ച്. അഷറഫ്,
അച്ചന്കുഞ്ഞ് ചേക്കോന്തയില്, ആര്പ്പൂക്കര തങ്കച്ചന്, ബൈജു പി. ജോര്ജ്, ബോബന് കൂരോപ്പട, കെ.ജി. സുധീന്ദ്രന് നായര്, നൈനാന് പുതുപ്പള്ളി, ഡേവിഡ് ജോസഫ്, ജോസ് കുട്ടി തുടങ്ങിയവര് പ്രസംഗിച്ചു.



