ചോറ്റാനിക്കരയില്‍ ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവില്ല; ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താൻ ശ്രമം

Spread the love

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി ആദിത്യ (16)യുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു.

video
play-sharp-fill

പെണ്‍കുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു. എന്നാല്‍, കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പുതിയ മോഡല്‍ ആയതിനാല്‍ ഫോണ്‍ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പൊലീസ് പറയുന്നത്.