കുട്ടിയുടെ സ്വര്‍‌ണ മാല മോഷ്ടിച്ച യുവതിയുടെ വയറ്റില്‍ മാല കൂടാതെ മറ്റൊരു സ്വർണക്കമ്മല്‍ കൂടി; അമ്പരന്ന് ഡോക്ടര്‍മാര്‍; പ്രതിയുടെ കമ്മല്‍ തന്നെയെന്ന് സംശയം

Spread the love

കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി മറ്റൊരു സ്വർണക്കമ്മല്‍ കൂടി വിഴുങ്ങിയതായി ഡോക്ടർമാർ.

video
play-sharp-fill

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിലാണ് ഒരു സ്വർണക്കമ്മല്‍ കൂടി കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച്‌ വിഴുങ്ങിയ മുക്കട്ടയില്‍ പാലേമാട് കല്ലൻകുന്നൻ സമീനയെ(35) കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

മാല വീണ്ടെടുക്കാനായി നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റില്‍ മാലയ്ക്ക് പുറമെ സ്വർണക്കമ്മല്‍ കൂടി കണ്ടെത്തിയതെന്ന് മെഡി.കോളേജ്ഡോക്ടർമാർ പറഞ്ഞു.
ഇതവരുടെ കമ്മല്‍ തന്നെയെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ സ്വർണമാലയല്ല തന്റെ സ്വർണമാണ് വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ യുവതി തന്റെ കമ്മല്‍ വിഴുങ്ങിയതെന്നാണ് വിവരം. വയറിളക്കി മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല.

കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടി മുതല്‍ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ യുവതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.