
അമ്പലപ്പുഴ: കരുമാടിയിൽ വിവാഹ സൽക്കാരത്തിന് വാറ്റിയ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കരുമാടി കിഴക്കേമുറയിൽ ഹേമാലയത്തിൽ ശ്യാംകുമാറിന്റെ വീട്ടിൽ നിന്നാണ് രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറൂക്ക് അഹമ്മദും സംഘവും നടത്തിയ
പരിശോധനയിൽ കണ്ടെത്തിയത്.വിവാഹ സൽക്കാരത്തിനാണ് ചാരായം വാറ്റിയതെന്നും ബാക്കിവന്നതാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നും എക്സൈസ് പറഞ്ഞു.
പ്രതി ശ്യാംകുമാർ വീട്ടിലുണ്ടായിരുന്നില്ല. അസി. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി.ജി,ഷെഫീക്ക് കെ. എസ്, ശ്രീ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത എൻ.എസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


