തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മുട്ടത്തറ- പരുത്തിക്കുഴി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം.

video
play-sharp-fill

ബീമാപള്ളി പുതുവൽ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്. മുൻഭാഗം തകർന്ന നിലയിലായിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 8.45-ഓടെ മുട്ടത്തറയിലെ ടിവിഎസ് ഷോറുമിന് മുൻവശമുളള ദേശീയപാതയിലെ റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ പരുത്തിക്കുഴി ഭാഗത്തുനിന്ന് ഈഞ്ചക്കലിലേക്ക് പോയ നെടുമങ്ങാട് സ്വദേശി ആദർശ് ഓടിച്ചിരുന്ന കാറിടിച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂന്തുറ എസ്‌ഐ വി. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി. തുടർന്ന് ഗുരുതര പരിക്കേറ്റ അലിബാദുഷായെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു.
ഭാര്യ: ഹസീന, മക്കൾ: റംസിയ, ആമിന, ഫാത്തിമ സുഹറാ, ഫർഹാന.