കോഴിക്കോട് താമരശ്ശേരിയില്‍ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം; കസ്റ്റഡിയിലെടുത്ത് പൊലീസ്

Spread the love

കോഴിക്കോട്: താമരശ്ശേരിയില്‍ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. റോഡില്‍നിന്ന് മാറാനായി ഹോണ്‍മുഴക്കിയ ലോറിഡ്രൈവറെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

video
play-sharp-fill

ഞായറാഴ്ച ഉച്ചയോടെ താമരശ്ശേരി കോരങ്ങാട് കോഴിക്കല്‍ റോഡില്‍ അല്‍ഫോൻസാ സ്‌കൂളിന് സമീപമായിരുന്നു സംഭവം.

റോഡിലിരുന്ന് മദ്യപിച്ച താമരശ്ശേരി പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരെ പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രണ്ട് യുവാക്കള്‍ റോഡിലിരുന്ന് മദ്യപാനം ആരംഭിച്ചത്. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിങ്‌സുമായെത്തിയ ഇരുവരും നട്ടുച്ചയ്ക്ക് റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്.

യുവാക്കള്‍ റോഡില്‍നിന്ന് മാറാനായി ലോറി ഡ്രൈവർ ഹോണ്‍മുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. പിന്നാലെയാണ് യുവാക്കള്‍ എഴുന്നേറ്റെത്തി ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച്‌ പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.