ഷോപ്പിംഗ് മാളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്.

video
play-sharp-fill

സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തതില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയതിലും വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

പൊലീസുകാരനും സഹോദരിക്കുമെതിരെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്. വഞ്ചിയൂര്‍ പൊലീസിന്റെ നടപടിയില്‍ സേനയ്ക്ക് ഉള്ളില്‍ തന്നെ അമര്‍ഷം ശക്തമാണ്. പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമെന്നു കേരള പൊലീസ് അസോസിയേഷന്‍ നിലപാട് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group