‘മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ’; ആറ് വയസ്സുകാരൻ മുതല്‍ 70കാരൻ വരെ; വേമ്പനാട് കായല്‍ 2.5 കിലോമീറ്റര്‍ നീന്തിക്കടന്ന് 184 പേര്‍

Spread the love

വൈക്കം: വേമ്പനാട് കായലിന്റെ ഓളപ്പരപ്പുകളെ കീഴടക്കി 184 നീന്തല്‍ താരങ്ങള്‍. മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന ശക്തമായ സന്ദേശവുമായിട്ട് ആയിരുന്നു കായൽ നീന്തിക്കടക്കൽ.

video
play-sharp-fill

ചേർത്തല ചൂളക്കടവില്‍ നിന്നും വൈക്കം ബോട്ട് ജെട്ടിയിലേക്കുള്ള രണ്ടര കിലോമീറ്ററോളം ദൂരം വെറും രണ്ടേകാല്‍ മണിക്കൂർ കൊണ്ടാണ് ഇവർ നീന്തിക്കയറിയത്.

ആറുവയസ്സുകാരൻ ഇസാൻ മുതല്‍ 70 വയസ്സുകാരനായ സ്റ്റാൻലി ജോസഫ് വരെ ഈ ദൗത്യത്തില്‍ പങ്കാളികളായി. തീവ്രമായ പരിശീലനത്തിന് ശേഷമാണ് ഇവർ കായല്‍ നീന്തിക്കടക്കാൻ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 17 വർഷമായി ആലുവ ദേശം കടവില്‍ സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന സജി വാളാശ്ശേരിയുടെ ശിക്ഷണത്തിലാണ് ഈ സംഘം തയ്യാറെടുത്തത്. ഇതുവരെ 16,000-ത്തോളം പേരെ അദ്ദേഹം നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട്.

രാവിലെ ഏഴരയ്ക്ക് ചേർത്തല ചൂളക്കടവില്‍ നടന്ന ചടങ്ങില്‍ അരൂർ എംഎല്‍എ ദലീമ നീന്തല്‍ യജ്ഞം ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബോട്ട് ജെട്ടിയില്‍ ആവേശകരമായ വരവേല്‍പ്പാണ് നീന്തിക്കയറിയവർക്ക് ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നല്‍കിയത്.