കുഞ്ഞ് ആലിന് വിട; ആലിൻ ഷെറിന് യാത്രാമൊഴി നല്‍കി കേരളം, മടക്കം നാല് കുരുന്നുകള്‍ക്ക് പുതുജീവനേകി

Spread the love

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് നാടിന്റെ വിട.

video
play-sharp-fill

നെടുങ്ങാടപ്പള്ളി സിഎസ്‌ഐ സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥനകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചു.

കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകിയാണ് യാത്രയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയവാല്‍വും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലില്‍ ഇന്ന് രാവിലെ ഏഴോടെ പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു.

വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടില്‍ നൂറുകണക്കിനുപേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്.

ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയവാല്‍വും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്.

അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിന്റെ മാതാവ് ഷെറിൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. പിതാവ് അരുണാണ് അവയവദാനത്തെക്കുറിച്ച്‌ ആദ്യം ചിന്തിക്കുന്നത്. ഷെറിനോട് പറഞ്ഞപ്പോള്‍ നിറഞ്ഞ മനസോടെ സമ്മതിച്ചെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ- സോട്ടോ വഴി അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചെന്നും അരുണ്‍ പറഞ്ഞു.

ഇന്ന് ലോകം മുഴുവൻ ഞങ്ങളോടൊപ്പം ആലിൻ മോളെ സ്നേഹിക്കുന്നെന്ന് അരുണ്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.